ഹിമാനി നർവാളിന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ, മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം

കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ, മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം | മനോരമ ഓൺലൈൻ ന്യൂസ്- india news malayalam | Himani Narwal murder | one accused arrested for killing of Haryana Cong worker | Malayala Manorama Online News
ഹിമാനി നർവാളിന്റെ കൊലപാതകം: ഒരാൾ അറസ്റ്റിൽ, മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം
ഓൺലൈൻ ഡെസ്ക്
Published: March 03 , 2025 10:24 AM IST
1 minute Read
ഹിമാനി നർവാൾ
ചണ്ഡിഗഢ്∙ യൂത്ത് കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിന്റെ (22) കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായതായി ഹരിയാന പൊലീസ്. കേസ് അന്വേഷണത്തിനായി ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒരാൾ അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹരിയാന പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 4 പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
മാർച്ച് ഒന്നിനാണ് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൻ ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്. റോഹ്തക്ക് വിജയ് നഗർ സ്വദേശിനിയാണ് ഹിമാനി നർവാൾ. അതിനിടെ മകളുടെ കൊലയാളിയെ പിടികൂടുന്നതു വരെ മൃതദേഹം ദഹിപ്പിക്കാൻ അനുവദിക്കില്ലെന്നു ഹിമാനിയുടെ കുടുംബം അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ മകള്‍ക്കു രാഷ്ട്രീയത്തിൽ ഉണ്ടായ ഉയർച്ചയിൽ പാർട്ടിയിലെ ചില നേതാക്കൾ അസൂയപ്പെട്ടിരുന്നുവെന്നും ഹിമാനിയുടെ അമ്മ സവിത ആരോപിച്ചു.
‘‘അവസാനമായി ഞാൻ മകളോട് സംസാരിച്ചത് ഫെബ്രുവരി 27 നാണ്. അടുത്ത ദിവസം ഒരു പാർട്ടി പരിപാടിയുമായി ബന്ധപ്പെട്ട തിരക്കിലായിരിക്കുമെന്ന് അവൾ പറഞ്ഞിരുന്നു, പക്ഷേ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടു. എന്റെ മകൾക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങൾ അവളെ ദഹിപ്പിക്കില്ല. എന്റെ മൂത്ത മകൻ വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾക്കു ഇതുവരെ നീതി ലഭിച്ചില്ല.’’ – അമ്മ സവിത ആരോപിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ ഹിമാനി നർവാള്‍ പങ്കെടുത്തിരുന്നു. അതേസമയം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സംസ്ഥാനമായി ഹരിയാന മാറിയെന്ന ആരോപണവുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ ഹൂഡയും രംഗത്തെത്തി.
English Summary:
Himani Narwal Murder: Haryana Police have arrested a suspect in the murder of Congress worker Himani Narwal, whose body was discovered near Rohtak.
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-crime-murder 6d7a4thb0ojvdu12nc6qb7qb4p
Source link