കേരള കെയർ പാലിയേറ്റീവ് കെയർ ഗ്രിഡ് ലോഞ്ച് ഇന്ന്

തിരുവനന്തപുരം: ഗ്രാമ-നഗര വ്യത്യാസമില്ലാതെ സമഗ്ര പാലിയേറ്റീവ് പരിചരണം ഉറപ്പാക്കാൻ കേരള കെയർ എന്ന പേരിൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പാലിയേറ്റീവ് കെയർ ഗ്രിഡ് ഇന്ന് ലോഞ്ച് ചെയ്യും. രാവിലെ 11.30ന് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോഞ്ച് നിർവഹിക്കും. സർക്കാർ,സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ പാലിയേറ്റീവ് കെയർ യൂണിറ്റുകളേയും ഉൾക്കൊള്ളിച്ചാണ് ഇത് രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഇതിന് പുറമേയാണ് സാന്ത്വന പരിചരണം ഏകോപിപ്പിക്കുന്നതിന് പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് പാലിയേറ്റീവ് പരിചരണം നടപ്പാക്കുന്നത്.
Source link