KERALAM

ഗുരുവായൂരിൽ കലശ ചടങ്ങുകൾക്ക് തുടക്കം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള കലശച്ചടങ്ങുകൾക്ക് തുടക്കം. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ആചാര്യവരണത്തോടെയാണ് ചടങ്ങുകളാരംഭിച്ചത്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ഊരാളൻ മല്ലിശ്ശേരി നമ്പൂതിരിപ്പാട് കൂറയും പവിത്രവും നൽകി. തുടർന്ന് മുളയറയിൽ 10 വെള്ളിപ്പാലികകളിൽ നവധാന്യം വിതച്ച് മുളയിട്ടു. ഇനിയുള്ള ദിവസങ്ങളിൽ ശുദ്ധികർമ്മങ്ങളും ഹോമവും അഭിഷേകവും നടക്കും.

ഇന്നലെ വൈകിട്ട് ദീപാരാധന മുതൽ അത്താഴപൂജ കഴിഞ്ഞ് നട തുറക്കും വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടായില്ല. ഇന്ന് രാവിലെ മുളപൂജ നടക്കും. വൈകിട്ട്

പ്രാസാദശുദ്ധി, മഹാകുംഭത്തിന്റെ സ്ഥലശുദ്ധി, അസ്ത്രകലശ പൂജ, രക്ഷോഘ്‌ന ഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ, വാസ്തു കലശാഭിഷേകം, പുണ്യാഹം, മുളപൂജ എന്നിവയുണ്ടാകും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിഞ്ഞ് നട തുറക്കും വരെ ഭക്തർക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. അത്താഴപൂജയ്ക്ക് ശേഷം വടക്കേനടയിലൂടെ നാലമ്പലത്തിലേക്ക് പ്രവേശനം നൽകും. എട്ടാം ദിവസം സഹസ്രകലശം എഴുന്നള്ളിപ്പിന് ശേഷമേ ഭക്തരെ കിഴക്കേനടയിലൂടെ പ്രവേശിപ്പിക്കൂ. അതു വരെ വടക്കേനടവഴിയാകും പ്രവേശനം. ആറാട്ട് ദിവസമായ 19 വരെ നാലമ്പലത്തിനകത്തേക്ക് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല. ചോറൂൺ, തുലാഭാരം വഴിപാട് പതിവു പോലെ നടത്താം.


Source link

Related Articles

Back to top button