സ്വർണവില വീണ്ടും മേലോട്ട്; കളമൊരുക്കി വൈറ്റ്ഹൗസിലെ ട്രംപ്-സെലെൻസ്കി പോര്, കേരളത്തിൽ ഇന്നും വെവ്വേറെ വില!

സംസ്ഥാനത്ത് സ്വർണവില (Kerala gold price) പിന്നെയും ഉയരങ്ങളിലേക്ക്. എന്നാൽ, പലകടകളിലും ഇന്നും പലവിലയാണ്! ഡോ.ബി. ഗോവിന്ദൻ ചെയർമാനായ ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (AKGSMA) നിർണയപ്രകാരം ഇന്നു സ്വർണവിലയിൽ (gold rate) മാറ്റമില്ല. ഗ്രാമിന് 7,940 രൂപയും പവന് 63,520 രൂപയുമാണ് വില. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് മാറ്റമില്ലാതെ 6,540 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളിവില ഗ്രാമിന് ഒരുരൂപ കൂടി 105 രൂപയായി.എസ്. അബ്ദുൽ നാസർ ജനറൽ സെക്രട്ടറിയായുള്ള വിഭാഗത്തിന്റെ നിർണയപ്രകാരം ഇന്നു കേരളത്തിൽ സ്വർണവില ഗ്രാമിന് 15 രൂപ കൂടി 7,945 രൂപയായി. അതായത്, പവന് 120 രൂപ വർധിച്ച് 63,560 രൂപ. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 6,530 രൂപയായി. വെള്ളിക്ക് ഇവരുടെ കണക്കുപ്രകാരവും ഗ്രാമിന് ഒരു രൂപ ഉയർന്ന് 105 രൂപയാണ്. സംസ്ഥാനത്തെ മുൻനിര ബ്രാൻഡഡ് ജ്വല്ലറി ഷോറൂമുകളിലും ഇന്നു 7,945 രൂപയാണ് ഗ്രാം വില.
Source link