KERALAM

അനധികൃത ബോർഡുകൾ ഒരാഴ്ചയ്ക്കകം നീക്കിയില്ലെങ്കിൽ സെക്രട്ടറിമാർക്ക് പിഴ

കൊച്ചി: സംസ്ഥാനത്തെ അനധികൃത ബോർഡുകൾ ഒരാഴ്ചയ‌്‌ക്കകം നീക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. അതിന് ശേഷം വരുന്ന പരാതികളിൽ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവ് ഉൾപ്പെടുത്തിയ സർക്കുലർ 48 മണിക്കൂറിനകം എല്ലാ സെക്രട്ടറിമാർക്കും ലഭ്യമാക്കാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഫ്ലക്സുകൾ കുറഞ്ഞെങ്കിലും കൊല്ലം ഉൾപ്പെടെ മറ്റുമേഖലകളിൽ രാഷ്ട്രീയക്കാരുടെയും സിനിമാക്കാരുടെയും ബോർഡുകൾ നിരവധിയുണ്ടെന്ന് കോടതി വിലയിരുത്തി. പരാതി സമർപ്പിക്കാൻ പോർട്ടൽ സജ്ജമാക്കാനുള്ള സർക്കാ‌ർ നടപടി ഫലപ്രദമായിട്ടില്ലെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി. അടുത്തയാഴ്ച ഹർജി പരിഗണിക്കുമ്പോൾ ത‌ദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചു.


Source link

Related Articles

Back to top button