കള്ളപ്പണം വെളുപ്പിക്കൽ: സുശീൽ കുമാർ ഷിൻഡെയുടെ മരുമകൻ ഉൾപ്പെടെ 26 പേർക്കെതിരെ ഇ.ഡി കുറ്റപത്രം

സുശീൽ കുമാർ ഷിൻഡെയുടെ മരുമകൻ ഉൾപ്പെടെ 26 പേർക്കെതിരെ ഇ.ഡി കുറ്റപത്രം | മനോരമ ഓൺലൈൻ ന്യൂസ് – Latest News | India News
കള്ളപ്പണം വെളുപ്പിക്കൽ: സുശീൽ കുമാർ ഷിൻഡെയുടെ മരുമകൻ ഉൾപ്പെടെ 26 പേർക്കെതിരെ ഇ.ഡി കുറ്റപത്രം
മനോരമ ലേഖകൻ
Published: March 02 , 2025 07:04 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ ∙ മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ മരുമകൻ രാജ് ഷെറഫ്, റിയൽ എസ്റ്റേറ്റ് കമ്പനി എച്ച്ഡിഐഎല്ലിന്റെ മേധാവികളായ രാകേഷ് വാധ്‌വാൻ, മകൻ സാരംഗ് വാധ്‌വാൻ എന്നിവരടക്കം 26 പേർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. മാക്ക് സ്റ്റാർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അന്ധേരിയിലെ കലേഡോണിയ ബിസിനസ് പാർക്കിലെ ഓഫിസ് കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
മാക്ക് സ്റ്റാറിന്റെ പ്രധാന ഓഹരി ഉടമ ഓഷ്യൻ ഡീറ്റി അറിയാതെ വാധ്‌വാൻമാർ കാലഡോണിയയിലെ ഓഫിസ് കെട്ടിടങ്ങൾ ചെറിയ വിലയ്ക്ക് മറിച്ചുവിറ്റിരുന്നു. ഇത് തിരിച്ചറിഞ്ഞ ഓഷ്യൻ ഡീറ്റി മാക്ക്സ്റ്റാറിന്റെ നിയന്ത്രണം ഏറ്റെടുത്ത് അനധികൃത ഇടപാടുകൾ നടത്തിയവർക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.
കലേഡോണിയ ഇടപാടുമായി ബന്ധപ്പെട്ട് വിവിധ കമ്പനികൾ മുഖേന സുഷീൽ കുമാർ ഷിൻഡെയുടെ മരുമകൻ രാജ് ഷറഫും യഥാക്രമം 9.4 കോടിയും 18 കോടിയും വിലവരുന്ന 2 ഫ്ലാറ്റുകൾ വാങ്ങുകയും പണം പൂർണമായും നൽകാതിരിക്കുകയും ചെയ്തു. ഇതിന് ഷറഫ് നൽകിയ വിശദീകരണം ഇ.ഡി തള്ളിയിരുന്നു.
2011 മുതൽ 2014 വരെയുള്ള കാലയളവിലാണ് കേസിനാധാരമായ പ്രധാന ഇടപാടുകൾ നടന്നത്. വാധ്‌വാൻമാർ രാജ് ഷെറഫുമായി നടത്തിയ കച്ചവടത്തിൽ 16.09 കോടി രൂപയുടെ നഷ്ടവും ആകെ 345.48 കോടി രൂപയുടെ നഷ്ടവും മാക്ക് സ്റ്റാറിന് ഉണ്ടായെന്നായെന്നായിരുന്നു ഓഷ്യൻ ഡീറ്റിയുടെ പരാതി. മാക്ക് സ്റ്റാറിൽ 1000 കോടി രൂപ നിക്ഷേപിച്ച് 2008ലാണ് ഓഷ്യൻ ഡീറ്റി കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. കമ്പനിയുടെ 78 ശതമാനം ഓഹരിയും ഓഷ്യൻ ഡീറ്റിയുടെ കയ്യിലാണ്. മുംബൈ പൊലീസ് നിർത്തിവച്ച അന്വേഷണവുമായി മുന്നോട്ടു പോകാനാണ് ഇ.ഡിയുടെ തീരുമാനം.
English Summary:
Money Laundering Case : ED Files Supplementary Chargesheet in Major Money Laundering Case
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 6kjncq0hel4obi5ruch3v880fu 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-mumbainews mo-news-national-states-maharashtra
Source link