KERALAM
മാർപാപ്പയുടെ നിലയിൽ മാറ്റമില്ല

റോം: ഗുരുതരാവസ്ഥയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച രാത്രി ശാന്തമായി കടന്നുപോയെന്നും മാർപാപ്പ വിശ്രമത്തിലാണെന്നും ഇന്നലെ രാവിലെ പുറത്തുവിട്ട പ്രസ്താവനയിൽ വത്തിക്കാൻ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചവരെ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി പ്രകടമായിരുന്നു. എന്നാൽ പെട്ടെന്ന് അദ്ദേഹത്തിന് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതോടെ ശ്വസന നില വഷളായി. തുടർന്ന് വെന്റിലേറ്ററിലൂടെ ശ്വസന സഹായം നൽകി. ഇന്നലെ അദ്ദേഹത്തിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും പ്രഭാത ഭക്ഷണം കഴിച്ചെന്നും അധികൃതർ പറഞ്ഞു. 48 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയയും കണ്ടെത്തി.
Source link