INDIA

തെലങ്കാന തുരങ്ക ദുരന്തം: 4 പേരെപ്പറ്റി സൂചന കിട്ടി

തെലങ്കാന തുരങ്ക ദുരന്തം: 4 പേരെപ്പറ്റി സൂചന കിട്ടി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Telangana tunnel tragedy | Telangana tunnel collapse – Telangana Tunnel Tragedy: Clues found about 4 workers | India News, Malayalam News | Manorama Online | Manorama News

തെലങ്കാന തുരങ്ക ദുരന്തം: 4 പേരെപ്പറ്റി സൂചന കിട്ടി

മനോരമ ലേഖകൻ

Published: March 02 , 2025 03:05 AM IST

1 minute Read

തെലങ്കാനയിലെ നാഗർകർണുലിൽ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യം (Photo:PTI)

നാഗർകർണൂൽ (തെലങ്കാന) ∙ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിലായ 8 തൊഴിലാളികളിൽ 4 പേർ കുടുങ്ങിക്കിടക്കുന്ന സ്ഥലം റഡാറിന്റെ സഹായത്തോടെ കണ്ടെത്താനായെന്ന് തെലങ്കാന മന്ത്രി ജെ. കൃഷ്ണറാവു അറിയിച്ചു. മറ്റ് 4 പേർ ടണൽ ബോറിങ് മെഷീനിന്റെ അടിയിലാണെന്നാണ് സൂചനയെന്നും മന്ത്രി പറഞ്ഞു. ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു. നാഷനൽ ജ്യോഗ്രഫിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് 4 പേർ കുടുങ്ങിയ സ്ഥലം കണ്ടെത്തിയത്.

ഇന്ന് ഇവരെ പുറത്തെത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിലാണ് തൊഴിലാളികൾ കുടുങ്ങിയത്.

English Summary:
Telangana Tunnel Tragedy: Clues found about 4 workers

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

42mvcgjc4snm46nop54fsiur5s mo-news-national-states-telangana mo-news-common-malayalamnews mo-environment-landslide 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button