KERALAM

പീഡനം: ഡ്രോയിംഗ് അദ്ധ്യാപകന് കഠിന തടവും പിഴയും

കാട്ടാക്കട:പത്തുവയസുകാരിയെ പീഡിപ്പിച്ച ഡ്രോയിംഗ് അദ്ധ്യാപകന് കഠിന തടവും പിഴയും.മണക്കാട് കുര്യാത്തി വാർഡിൽ ടി.സി 41/446 ഗൗരി ഭവനിൽ നിന്ന് നേമം മേലാംകോട് പാപ്പനംകോട് ശ്രീധരൻ പിള്ള റോഡിൽ മണ്ണാർക്കവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കരുണാകരൻ നായരെ(65)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ആറ് വർഷത്തെ കഠിന തടവിനും 30,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ്മാസം അധിക കഠിന തടവ്കൂടി അനുഭവിക്കണം.

2024 ജനുവരി ആറിനാണ് സംഭവം. വൈകിട്ട് പ്രതിയുടെ വാടക വീട്ടിൽ ഡ്രോയിംഗ് പഠനത്തിനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.വീട്ടിലെത്തിയ കുട്ടി അച്ചാമ്മയോടും മാതാവിനോടും വിവരം പറഞ്ഞു.തുടർന്ന് മാതാവിന്റെ പരാതിയിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.അന്നത്തെ നേമം സബ് ഇൻസ്പെക്ടറായിരുന്ന വി.എൽ.ഷിജുവാണ് കേസന്വേഷണം പൂർത്തിയാക്കിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.


Source link

Related Articles

Back to top button