WORLD

ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല, 'ഒക്ടോബര്‍ 7' ന് പിന്തുണ നല്‍കിയതിൽ കുറ്റബോധം- ഹമാസ് നേതാവ്


ടെൽ അവീവ്: 2023 ഒക്ടോബര്‍ ഏഴിന്‌ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്ന് ഹമാസ് നേതാവ് മൂസ അബു മർസൂഖ്‌. ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനാണ് മർസൂഖ്‌. ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ്‌ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് മർസൂഖ്‌ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.ഇസ്രയേലികളും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് വധിച്ചത്. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധ മതഗ്രന്ഥ പാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യോട് അനുബന്ധിച്ച് ഇസ്രയേലില്‍ പൊതു അവധിയായിരുന്നു. ഈ അവസരത്തിലായിരുന്നു ഹമാസിന്റെ ആക്രമണം. ഗാസ അതിര്‍ത്തിയിലെ 40 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള കരയതിര്‍ത്തി വഴിയായിരുന്നു കടന്നുകയറ്റം.


Source link

Related Articles

Back to top button