BUSINESS

സ്വർണം സാധാരണക്കാരുടെ ആശ്രയം; മലബാർ ഗോൾഡിന്റെ വിജയത്തിനു പിന്നിൽ സത്യസന്ധതയും സുതാര്യതയുമെന്ന് ചെയർമാൻ എം.പി. അഹമ്മദ്


സാധാരണക്കാരുടെയും തൊഴിലാളി സമൂഹത്തിന്റെയും ആശ്രയമാണ് സ്വർണമെന്നും സുതാര്യതയും സത്യസന്ധതയും മുറുകെപ്പിടിച്ച് അവർക്കൊപ്പം നിൽക്കുന്നതാണ് ആഗോളതലത്തിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിജയത്തിന്റെ കാരണമെന്നും ചെയർമാൻ എം.പി. അഹമ്മദ്. കേരളത്തിൽ ചില വ്യാപാരിസംഘടനകൾ വ്യത്യസ്ത സ്വർണവില നിശ്ചയിക്കുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെമ്പാടും ‘വൺ ഇന്ത്യ, വൺ റേറ്റ്’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് മലബാർ ഗോൾഡാണ്. മലബാർ ഗോൾഡിന്റെ ഇന്ത്യയിലെ ഷോറൂമുകളിലെല്ലാം ഇപ്പോൾ സ്വർണത്തിന് ഒറ്റവിലയേയുള്ളൂ. ഉപഭോക്താക്കളിൽ നിന്ന് അതിനു വലിയ പിന്തുണയും ലഭിച്ചു. ഒറ്റ നികുതിനിരക്കാണ് രാജ്യത്ത് സ്വർണത്തിനുള്ളത്, രൂപയ്ക്കും ഒറ്റ മൂല്യം. പിന്നെ എന്തുകൊണ്ടാണ് ഓരോ സംസ്ഥാനത്തും പലവില? ഇതിനു പരിഹാരമായാണ് മലബാർ ഗോൾഡ് ‘വൺ ഇന്ത്യ, വൺ റേറ്റ്’ ആശയം അവതരിപ്പിച്ചത്.


Source link

Related Articles

Back to top button