പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം : യു.പി.സ്വദേശികൾ പിടിയിൽ

കായംകുളം: കായംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ട് യു.പി സ്വദേശികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് ബിഞ്ജോർ ജില്ലയിൽ സ്വാലകാല പി.ഒ.യിൽ ഫൈസൽ ( 29), ബിഞ്ജോർ ജില്ലയിൽ ശിവാലകാലൻ പി.ഒ.യിൽ അക്ഷയ് കുമാർ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 27ന് രാവിലെ 10.30നും 11.50നും ഇടയിലാണ് കായംകുളം കെ.പി.എ.സി ജംഗ്ഷന് തെക്ക് പടിഞ്ഞാറ് മാറി വടിയാടി അജീഷ് നിവാസ് വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ താഴും പ്രധാന വാതിലിന്റെ പൂട്ടും തകർത്ത് വീടിനുള്ളിൽ കയറി ബെഡ്റൂമിൽ കബോഡിൽ സൂക്ഷിച്ചിരുന്ന 6000 രൂപകവർച്ച ചെയ്തത്. വീടിന്റെ സമീപത്തുള്ള ക്യാമറകൾ പരിശോധിച്ചതിൽ രണ്ട് ചെറുപ്പക്കാർ ഓടിപ്പോകുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഓട്ടോറിക്ഷയിൽ കയറി പോയതായി തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷാക്കാരനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൈനാഗപ്പള്ളിയിൽ നിന്ന് പ്രതികളെ പിടികൂടിയത്.
ഇവരുടെ ബാഗിൽ നിന്നും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധങ്ങളും, 4000 രൂപയും കണ്ടെടുത്തു. കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ.അരുൺഷാ, എസ്.ഐ.മാരായ രതീഷ് ബാബു, ശരത്,പൊലീസ് ഉദ്യോഗസ്ഥരായ സബീഷ്, സജീവ് കുമാർ, അരുൺ, ലിമു മാത്യു, റിന്റിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Source link