BUSINESS
21 ടീമുകൾ; കോടികൾ നേടിയത് ആരൊക്കെ? മനോരമ ഓൺലൈൻ എലവേറ്റ് റിയാലിറ്റി ഷോ മാർച്ച് 5 മുതൽ

മികച്ച ബിസിനസ്, സ്റ്റാർട്ടപ്പ് ആശയങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് പുതുചിറകു നൽകി ‘മനോരമ ഓൺലൈൻ എലവേറ്റ്’ ഒന്നാം പതിപ്പ്. നൂതനവും മികച്ച വളർച്ചാസാധ്യതയുള്ളതും മൂലധനത്തിനായി ശ്രമിക്കുന്നതുമായ ബിസിനസ്/സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ടിങ്, മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്‍വർക്കിങ് പിന്തുണ ഉറപ്പാക്കാനും വിജയവഴിയിലേക്ക് നയിക്കാനും ഒരുക്കിയ വേദിയാണ് ‘മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ എന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ.എലവേറ്റിന്റെ ആദ്യ എപ്പിസോഡ് മനോരമ ഓൺലൈനിൽ മാർച്ച് 5ന് സംപ്രേക്ഷണം ചെയ്യും. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റിൽ’ പങ്കെടുത്തത് നൂറുകണക്കിന് സംരംഭകരാണ്.
Source link