ട്രംപിൻ്റെ പിന്തുണ നിർണായകം, ധാതു കരാറിൽ ഒപ്പുവെക്കാൻ തയ്യാർ- സെലൻസ്‌കി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയുടെയും കൂടിക്കാഴ്ച രൂക്ഷമായ വാക്പോരിൽ കലാശിച്ചതിന് ശേഷമുള്ള യുക്രൈൻ പ്രസിഡന്റിന്റെ പ്രതികരണം ചർച്ചയാകുന്നു. അമേരിക്ക നൽകിയ പിന്തുണയ്ക്കും സൈനിക സഹായത്തിനും നന്ദി അറിയിക്കുന്നുവെന്നാണ് സെലൻസ്‌കിയുടെ പ്രതികരണം. “അമേരിക്ക നൽകിയ പിന്തുണയ്ക്ക് ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്. പ്രസിഡൻ്റ് ട്രംപിനും അമേരിക്കൻ ജനതയ്ക്കും ഞാൻ നന്ദി പറയുന്നു. യുക്രൈൻ ജനത എല്ലായ്‌പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്. ഞങ്ങൾക്ക് അതിജീവിക്കാൻ അമേരിക്കയുടെ സഹായം പ്രധാനമാണ്, അത് അംഗീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തമാവശ്യമുള്ള ലക്ഷ്യങ്ങൾ മനസിലാക്കാൻ പരസ്പരം സത്യസന്ധത പുലർത്തുകയും നേരിട്ട് ഇടപ്പെടലുകൾ നടത്തുകയും ചെയ്യണം.” സെലൻസ്കി ‘എക്സി’ൽ കുറിച്ചു.
Source link