BUSINESS
പ്രവർത്തനം ആരംഭിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ കാർഗോ ടെർമിനൽ

ബെംഗളൂരു∙ രാജ്യത്തെ ഏറ്റവും വലിയ കാർഗോ ടെർമിനൽ ബെംഗളൂരു വിമാനത്താവളത്തിൽ പ്രവർത്തനം ആരംഭിച്ചു. 7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പരിസ്ഥിതി സൗഹൃദ ടെർമിനലിൽ ഒരേ സമയം 3.6 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാം. ഡിസംബർ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വന്ന പ്രവർത്തനമാണ് ഇപ്പോൾ പൂർണതോതിൽ ആരംഭിച്ചത്. നിലവിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യോമമാർഗമുള്ള ചരക്കു ഗതാഗതത്തിൽ 40 ശതമാനവും ബെംഗളൂരു വഴിയാണ്.കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link