ടെക്നികളർ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടും; ജോലി പോകുന്നത് 3200 പേർക്ക്

ബെംഗളൂരു∙ ആഗോള അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ടെക്നികളറിന്റെ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ 3200 പേർക്ക് ജോലി നഷ്ടമാകും. ഇതിൽ 3000 പേരും ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. കുങ്ഫു പാണ്ട, മഡഗാസ്കർ–3, ലയൺ കിങ്, മുഫാസ തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെ വിഷ്വൽ ഇഫക്ട്സ്, അനിമേഷൻ ഗ്രാഫിക്സ് ചെയ്തത് പാരിസ് ആസ്ഥാനമായുള്ള ടെക്നികളറിന്റെ ഇന്ത്യൻ സ്റ്റുഡിയോകളിലാണ്.ഫ്രാൻസ്, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി പതിനായിരത്തിലേറെ ജീവനക്കാരാണ് ഇവർക്കു കീഴിലുള്ളത്.ഇന്ത്യയിലെ ജീവനക്കാർക്കു ഫെബ്രുവരിയിലെ ശമ്പളം നൽകാനുള്ള ഫണ്ട് കമ്പനി കൈമാറിയിട്ടില്ലെന്ന് ടെക്നി കളർ ഇന്ത്യാ എംഡി ബിരേൻ ഘോസ് പറഞ്ഞു. വേണ്ടത്ര നിക്ഷേപകരെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് അടച്ചുപൂട്ടൽ. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
Source link