INDIALATEST NEWS

ഡിണ്ടിഗലിൽ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു, സമീപം ബാറ്ററിയും വയറും; പരിശോധിച്ച് എൻഐഎ


ചെന്നൈ ∙ ഡിണ്ടിഗലിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു. കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണു കൊല്ലപ്പെട്ടത്. ഡിണ്ടിഗൽ സിരുമല പാതയിൽ വനത്തിനോട് ചേർന്നാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ട്. ഇതിനരികിൽ നിന്നു ബാറ്ററി, വയർ എന്നിവ കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി ഇവിടെ പരിശോധന നടത്തിയത്. എൻഐഎ അധികൃതരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവരും പരിശോധന നടത്തി. ഇടുക്കി മേലേ ചിന്നാർ സ്വദേശിയായ സാബു, ഏറെ നാളായി പൊൻകുന്നത്താണു താമസം. സിരുമലയിൽ മാന്തോപ്പ് വാങ്ങാനായി എത്തിയതായിരുന്നെന്നാണു വിവരം.


Source link

Related Articles

Back to top button