സാമ്പത്തിക രംഗത്ത് കരകയറ്റ സൂചന; വികസിത രാജ്യമാകണമെങ്കിൽ 7.8% വളരണമെന്ന് ലോകബാങ്ക്

ന്യൂഡൽഹി∙ രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) കനത്ത ഇടിവിനു ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരുന്നതിന്റെ സൂചന നൽകി മൂന്നാം പാദത്തിലെ കണക്കുകൾ. ഒക്ടോബർ–ഡിസംബറിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്ക് 6.2 ശതമാനമാണ്. രണ്ടാം പാദത്തിൽ ഇത് 5.6 ശതമാനമായിരുന്നു. എന്നാൽ 2023ലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ച നിരക്കിൽ ഇടിവുണ്ട്. 2023 ഒക്ടോബർ –ഡിസംബറിലെ നിരക്ക് 9.5 ശതമാനമായിരുന്നു.രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ കൃഷി, ഉൽപാദനമേഖല, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ഖനനം എന്നിവയിൽ സാമ്പത്തികവളർച്ച നിരക്ക് ഉയർന്നു. എന്നാൽ, 2023ലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ പല മേഖലകളും ഇടിവു നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഉൽപാദന മേഖലയുടെ വളർച്ച നിരക്ക് 14 ശതമാനമായിരുന്നത് 3.5 ആയി. ഖനന മേഖലയുടേത് 4.7 ശതമാനമായിരുന്നത് 1.4 ശതമാനമായും കുറഞ്ഞു.
Source link