വാക്കേറ്റവും വെല്ലുവിളിയും; ട്രംപ്-സെലന്‍സ്‌കി ചര്‍ച്ച അലസിപ്പിരിഞ്ഞു; നാടകീയം, ഇറങ്ങിപ്പോക്ക്|Video

വാഷിങ്ടൺ: അപൂർവ ധാതുക്കരാറിൽ ഒപ്പുവെയ്ക്കാൻ യു.എസിലെത്തിയ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കരാറിൽ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്‌ഹൗസിൽ നിന്ന് മടങ്ങി. യുക്രൈന്റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്.റഷ്യക്കെതിരേ പ്രതിരോധം തീർക്കാനുള്ള പിന്തുണയും യുദ്ധാനന്തരമുള്ള സുരക്ഷാ ഉറപ്പും നൽകണമെന്ന സെലെൻസ്കിയുടെ അഭ്യർഥനയാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. സമാധാനക്കരാർ ഉണ്ടാക്കാൻ സന്നദ്ധമായാൽ മടങ്ങിവരൂവെന്നായിരുന്നു സെലെൻസ്‌കിയോടുള്ള ട്രംപിന്റെ പ്രതികരണം. പിന്നാലെ ഇരു നേതാക്കളും ചേർന്ന് നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കിയതായി വൈറ്റ്‌ഹൗസ് അറിയിച്ചു. ഇതോടെ സൗദിയിൽവെച്ച് യു.എസും റഷ്യയുംചേർന്ന് പ്രഖ്യാപിച്ച യുക്രൈൻ സമാധാനശ്രമങ്ങളുടെ ഭാവി തുലാസിലായി.
Source link