ഉർസുല വോൺഡെർ ലെയൻ ഇന്ത്യയിലേക്ക്; വ്യാപാരത്തിൽ ഇന്ത്യയെ ഒപ്പംകൂട്ടാൻ യൂറോപ്യൻ യൂണിയൻ

ന്യൂഡൽഹി∙ വ്യാപാരമേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയന്റെയും മറ്റ് യൂറോപ്യൻ യൂണിയൻ കമ്മിഷനർമാരുടെയും ഇന്ത്യ സന്ദർശനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. യുഎസിന്റെ വ്യാപാര നീക്കങ്ങൾ യൂറോപ്പിനടക്കം തലവേദനയാകുമ്പോഴാണ് ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നത്. മാർച്ച് 10 മുതൽ 14 വരെ ബ്രസൽസിൽ നടക്കാനിരിക്കുന്ന 10–ാം റൗണ്ട് ഇന്ത്യ–യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ചർച്ചകളുടെ മുന്നോടിയായിട്ടു കൂടിയാണ് സന്ദർശനം.ഇയു എഫ്ടിഎ യാഥാർഥ്യമായാൽ ഇന്ത്യ ഭാഗഭാക്കാകുന്ന ഏറ്റവും വലിയ വ്യാപാര കരാറാകും. ഇയു ട്രേഡ് കമ്മിഷണർ മാരോസ് സെഫ്കോവിക് ഇന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി ചർച്ച നടത്തും. വിസ്കി, വൈൻ, കാറുകൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കണമെന്നതാണ് ഇയുവിന്റെ പ്രധാന ആവശ്യം.
Source link