ജിഡിപിയിൽ ഇന്ത്യയുടെ തിരിച്ചുവരവ്; ഡിസംബർപാദ വളർച്ച 6.2%, പിടിച്ചുനിന്നത് കൃഷി, മാനുഫാക്ചറിങ്ങിൽ ക്ഷീണം

പ്രതിസന്ധികളുടെ പാതയിൽ നിന്ന് ഇന്ത്യയുടെ സമ്പദ്‍രംഗം (Indian economy) മെല്ലെ കരകയറുന്നതായി കേന്ദ്രത്തിന്റെ റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്ത ആഭ്യന്തര ഉൽപാദന (India GDP Growth) വളർച്ചനിരക്ക് 6.2 ശതമാനമായി മെച്ചപ്പെട്ടെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി. രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ വളർച്ച 7-ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശമായ 5.4 ശതമാനമായിരുന്നു. അതേസമയം, രണ്ടാംപാദ വളർച്ചനിരക്ക് പുതിയ റിപ്പോർട്ടിൽ 5.6 ശതമാനമായി കേന്ദ്രം പുനർനിർണയിച്ചിട്ടുണ്ട്.നഗരങ്ങളിലെ ഉപഭോക്തൃചെലവഴിക്കലുകളും ഇടത്തരം കുടുംബങ്ങൾ നേരിട്ട സാമ്പത്തികഞെരുക്കവുമാണ് രണ്ടാംപാദത്തിൽ തിരിച്ചടിയായതെങ്കിൽ കഴിഞ്ഞപാദത്തിൽ ഗ്രാമീണ ഉപഭോഗം മെച്ചപ്പെട്ടതും മികച്ച മൺസൂണും സർക്കാർ പദ്ധതിച്ചെലവുകളിലെ വർധനയുമാണ് കരുത്തായത്.
Source link