BUSINESS

ബൽജിയത്തിലെ ബ്രസൽസിൽ ഇൻഫിനിറ്റി സെന്റർ തുറക്കാൻ കേരള സ്റ്റാർട്ടപ് മിഷൻ


ന്യൂഡൽഹി ∙ കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‍യുഎം) ഇൻഫിനിറ്റി സെന്റർ അടുത്ത വർഷം ബൽജിയത്തിലെ ബ്രസൽസിൽ ആരംഭിക്കും. ഇൻഫിനിറ്റി കേന്ദ്രത്തിനുള്ള സ്ഥലം ബ്രസൽസിൽ ലഭ്യമാക്കുമെന്നും സ്റ്റാർട്ടപ്പുകൾക്ക് ആദ്യ മൂന്നു മാസം സൗജന്യമായി പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ക്രമീകരിക്കുമെന്നും ബൽജിയം സർക്കാരിന്റെ പ്രതിനിധികൾ ഡൽഹിയിൽ മനോരമയോടു പറഞ്ഞു.  നവസംരംഭങ്ങൾക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങളും സഹായങ്ങളും, ജോലിക്കാരെ എടുക്കാനുള്ള മാർഗനിർദേശങ്ങൾ, വീസ ഉൾപ്പെടെയുള്ള പിന്തുണ എന്നിവയെല്ലാം നൽകും. ആവശ്യമെങ്കിൽ മൂന്നു മാസത്തിനു ശേഷവും സൗജന്യമായി സ്ഥലം ലഭ്യമാക്കാനുള്ള നടപടി ആലോചിക്കും. കഴിഞ്ഞ വർഷം 7 ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനികളാണു ബൽജിയത്തിൽ പ്രവർത്തനം ആരംഭിച്ചതെന്നും കൂടുതൽ സ്ഥാപനങ്ങൾ എത്തുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.  


Source link

Related Articles

Back to top button