BUSINESS
മനോരമ സമ്പാദ്യം–ജിയോജിത് സെമിനാർ നാളെ കൊച്ചിയിൽ

കൊച്ചി ∙ മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ ഓഹരി – മ്യുച്വൽ ഫണ്ട് നിക്ഷേപ ബോധവൽക്കരണ പരമ്പരയുടെ 25-ാമത് സെമിനാർ നാളെ. പനമ്പിള്ളി നഗർ മലയാള മനോരമ ഓഫിസിലെ സെമിനാർ ഹാളിൽ രാവിലെ 9.30ന് വീഗാലാൻഡ് ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടറും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി. ജെ. ജോർജ് പ്രഭാഷണം നടത്തും.
Source link