WORLD

ഇന്ത്യൻ വിദ്യാർത്ഥിയുടെ അപകടം, കുടുംബത്തിന് യു.എസിലേക്ക് പോകാം, വിസ ലഭിച്ചു


ന്യൂഡല്‍ഹി: യുഎസില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് യു.എസിലേക്ക് പോകാനുള്ള അടിയന്തര വിസ ലഭിച്ചു. കുടുംബം വെള്ളിയാഴ്ച തന്നെ യു.എസിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. യു.എസിലെ കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ നാലാവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായ മഹാരാഷ്ട്ര സ്വദേശി നിലം ഷിന്ദേ, ഫെബ്രുവരിയി 14-നുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. രാത്രി ഏഴുമണിയോടെ റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനം നിലത്തെ ഇടിച്ചിട്ട് പോകുകയായിരുന്നു. സംഭവത്തില്‍ ലോറന്‍സ് ഗല്ലോ (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ തലക്കുള്‍പ്പടെ ഗുരുതരമായ പരിക്കേറ്റ നിലം ഷിന്ദേ കോമയിൽ തുടരുകയാണ്.


Source link

Related Articles

Back to top button