BBC, ഗാര്‍ഡിയൻ എഡിറ്റര്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി ഇസ്രയേൽ സൈനിക ജനറല്‍; വിവരങ്ങൾ പുറത്ത്

ലണ്ടൻ: ബിബിസി, ദി ഗാർഡിയൻ, ഫിനാൻഷ്യൽ ടൈംസ് എഡിറ്റർമാരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി ഇസ്രയേലിലെ മുൻ സൈനിക മേധാവി ജനറൽ അവീവ് കൊഹാവി. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണം തുടങ്ങി ഒരു മാസം പിന്നിടുന്ന അവസരത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ഗാർഡിയൻ എഡിറ്റർ-ഇൻ-ചീഫ് കാതറീൻ വൈനർ, ബിബിസി ന്യൂസ് കണ്ടന്റ് ഡയറക്ടർ റിച്ചാർഡ് ബർഗസ്, ഫിനാൻഷ്യൽ ടൈംസ് പത്രാധിപർ റൗല ഖലഫ് എന്നിവരെയാണ് കൊഹാവി നേരിൽകണ്ടത്. 2023 നവംബർ 7 നും 9 നും ഇടയിൽ ഇസ്രായേൽ എംബസിയിൽ വെച്ച് സ്കൈ ന്യൂസ് ചെയർമാൻ ഡേവിഡ് റോഡ്‌സ് ഉള്‍പ്പെടെയുള്ളവരുമായും കൂടിക്കാഴ്ചകൾ നടത്താൻ കൊഹാവി പദ്ധതിയിട്ടിരുന്നെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ സമയമായപ്പോഴേക്കും, ഇസ്രയേൽ സൈന്യം ഗാസയിൽ 10,000-ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയിരുന്നു. വംശഹത്യയെക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ നിരവധി പരസ്യ പ്രസ്താവനകളും നടത്തിയിരുന്നു.
Source link