BUSINESS
വീണ്ടും ട്രംപാഘാതം; സെൻസെക്സ് 1,000 പോയിന്റിടിഞ്ഞു, നഷ്ടം 7 ലക്ഷം കോടി, വീണുടഞ്ഞ് ഐടിയും വാഹനവും

ആഗോള വ്യാപാരയുദ്ധത്തിന് കളംതുറന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുംപിടിത്തം, രാജ്യാന്തരലത്തിൽ ഓഹരി വിപണികളെ ചോരപ്പുഴയാക്കി. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സെൻസെക്സ് 1,000ലേറെ പോയിന്റ് ഇടിയുകയും നിക്ഷേപക സമ്പത്തിൽ (ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം) നിന്ന് 7 ലക്ഷം കോടിയിലേറെ രൂപ ഒലിച്ചുപോവുകയും ചെയ്തതോടെ, ഇന്നത്തെ ദിവസം നിക്ഷേപകർക്ക് ‘ദുഃഖ വെള്ളി’യായി. കാനഡ, മെക്സിക്കോ എന്നിവയ്ക്കുമേൽ ചുമത്തുന്ന 25% ഇറക്കുമതി തീരുവ മാർച്ച് 4ന് നിലവിൽ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരികളെ ആഗോളതലത്തിൽ ചുവപ്പണിയിച്ചത്. ചൈനയ്ക്കുമേൽ ചുമത്തുന്ന 10% അധിക തീരുവയും മാർച്ച് 4ന് പ്രാബല്യത്തിൽ വരുമെന്നത് വ്യാപാരയുദ്ധം കലുഷിതമാക്കും.
Source link