ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിയാനാകാത്ത നിലയിൽ

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മരിച്ച മൂന്നുപേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവർ അന്യസംസ്ഥാനക്കാരാണെന്ന് സംശയമുണ്ട്.
നാട്ടുകാരാണ് ഇന്ന് രാവിലെ റെയിൽവേ ഗേറ്റിന് സമീപം മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടത്. ഉടൻ തന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. ഏറ്റുമാനൂർ പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. കാലിന്റെയും വസ്‌ത്രങ്ങളുടെയും അവശിഷ്‌ടങ്ങൾ കണ്ടതനുസരിച്ചാണ് രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലം വഴി കടന്നുപോയത്.
Source link