INDIA

തുഹിൻ കാന്ത‌ പാണ്ഡെ സെബി മേധാവി; നിയമനം മൂന്നു വർഷത്തേക്ക്

തുഹിൻ കാന്ത പാണ്ഡെ സെബി മേധാവി – Revenue Secretary Tuhin Kanta Pandey appointed as SEBI chairman | Malayala Manorama Online News

തുഹിൻ കാന്ത‌ പാണ്ഡെ സെബി മേധാവി; നിയമനം മൂന്നു വർഷത്തേക്ക്

മനോരമ ലേഖകൻ

Published: February 28 , 2025 01:00 AM IST

Updated: February 28, 2025 01:16 AM IST

1 minute Read

തുഹിൻ കാന്ത പാണ്ഡെ (Photo by Punit PARANJPE / AFP)

ന്യൂഡൽഹി ∙ ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. മാർച്ച് 1 അവധിയായതിനാൽ തിങ്കളാഴ്ചയായിരിക്കും പുതിയ മേധാവി ചുമതലയേൽക്കുക.
1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിൻ കാന്ത പാണ്ഡെ നിലവിൽ കേന്ദ്ര റവന്യു സെക്രട്ടറിയും ധനകാര്യ‌ സെക്രട്ടറിയുമാണ്. മുൻപ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ഡിപാം) സെക്രട്ടറിയായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപനയിലൂടെ (ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരിവിപണിയുടെ ഭാഗമായത് പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു.

സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയിൽ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നീ നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം. അതേസമയം, അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി വിവാദത്തിലായിരുന്നു.

English Summary:
Tuhin Kanta Pandey: The Union government on Thursday appointed Finance and Revenue Secretary Tuhin Kanta Pandey as the new chairman of the Securities and Exchange Board of India (SEBI). Pandey would replace Madhabi Puri Buch, who completes her three-year tenure on Friday (February 28).

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

mo-business-sebi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2f60d6ub65bo4c551jornrohi2 mo-legislature-governmentofindia


Source link

Related Articles

Back to top button