KERALAM

അവിശ്വാസ പ്രമേയത്തിൽ കൂറുമാറിയ അംഗത്തിന്റെ ഭർത്താവിന്റെ കട അടിച്ചു തകർത്തു, ചെയ്‌തത് സിപിഎമ്മെന്ന് പരാതി

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിൽ കൂറ്മാറിയ ഇടക് അംഗത്തിന്റെ ഭർത്താവിന്റെ കട തകർത്തു. കൂറ് മാറിയ അംഗത്തിന്റെ ഭർത്താവ് സുധീർ പുന്നപ്പാലയുടെ കടയാണ് തകർക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നാണ് പരാതി.

കട പൂട്ടി താക്കോൽ പ്രവർത്തകർ കൊണ്ടുപോയെന്നാണ് പ്രധാന ആരോപണം. പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിൽ അഞ്ചംഗസംഘം ആക്രമിച്ചെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. മലപ്പുറം എസ്.പിയോട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല പരാതി നൽകി.

രണ്ട് ദിവസം മുൻപാണ് ചുങ്കത്തറയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി എൽഡിഎഫിന് അധികാരം നഷ്‌ടമായത്. ഒൻപതിനെതിരെ 11 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. വൈസ് പ്രസിഡന്റായ നുസൈബ സുധീർ ആണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തത്. ഇത് പി.വി അൻവറിന്റെ ഇടപെടൽ കാരണമാണെന്ന് സിപിഎം ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇന്ന് കട ആക്രമിച്ചത്.


Source link

Related Articles

Back to top button