WORLD
ഇസ്രയേലിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി; ഭീകരാക്രമണമെന്ന് സംശയം

ജെറുസലേം: വടക്കന്‍ ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഭീകരാക്രമണമാണെന്നാണ് സംശയമെന്ന് അധികൃതരെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം വൈകിട്ട് 4.18നാണ് സംഭവം. വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65 ലാണ് വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റിയത്. ഹൈഫ നഗരത്തിന് തെക്ക് കാര്‍ക്കൂര്‍ ജംഗ്ഷനില്‍ വെച്ച് ഇസ്രായേല്‍ പോലീസ് സേന സംശയം തോന്നിയ ഒരു വാഹനവും അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും പിടികൂടിയതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം കത്തിക്കുത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
Source link