KERALAM

അടുത്തെങ്ങും സ്വർണം വാങ്ങാമെന്ന മോഹം വേണ്ട, മലയാളിക്ക് വീണ്ടും നിരാശ മാത്രം; മാറ്റത്തിന് പിന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ച് 64,360 രൂപയായി. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 8,045 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,777 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 64,200 രൂപയായിരുന്നു. ഈ മാസത്തെ ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 64,560 രൂപയായിരുന്നു.

കഴിഞ്ഞ മാസം 22നാണ് സ്വർണവില ആദ്യമായി 60,​000 കടന്ന് റെക്കാഡിട്ടത്. ഒരു മാസത്തിനിടയ്ക്ക് തന്നെ 4000 രൂപയുടെ വർദ്ധനവാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലി,​ ജി.എസ്.ടി ഉൾപ്പെടെ 70,​000 രൂപയിലേറെ നൽകേണ്ടി വരും. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിൽ കുതിപ്പുണ്ടാക്കുന്നത്.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ വിപണിയിലുണ്ടായ അനിശ്ചിതത്വത്തെ തുട‍ർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ പ്രിയം കൂട്ടിയതാണ് പ്രധാന കാരണം. ചൈനയുടെ സാമ്പത്തിക തന്ത്രങ്ങൾ കൂടിയാകുമ്പോൾ സ്വർണത്തിന് ഇനിയും വില കൂടാനാണ് സാദ്ധ്യതയെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.

വെളളിവില

സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 108 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 108,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 107.90 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,900 രൂപയുമായിരുന്നു.


Source link

Related Articles

Back to top button