‘പകർപ്പവകാശ സംരക്ഷണം, നഷ്ടപരിഹാരം: വെല്ലുവിളികളെ നേരിടാൻ സർക്കാരും മാധ്യമങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം’

പകർപ്പവകാശ സംരക്ഷണം, നഷ്ടപരിഹാരം: വെല്ലുവിളികളെ നേരിടാൻ സർക്കാരും മാധ്യമങ്ങളും ഒന്നിച്ചുപ്രവർത്തിക്കണം; അശ്വിനി വൈഷ്ണവ് | മനോരമ ഓൺലൈൻ ന്യൂസ് – Ashwini Vaishnaw on Media Digitalization: Government’s Commitment to Support Transition |
‘പകർപ്പവകാശ സംരക്ഷണം, നഷ്ടപരിഹാരം: വെല്ലുവിളികളെ നേരിടാൻ സർക്കാരും മാധ്യമങ്ങളും ഒന്നിച്ചു പ്രവർത്തിക്കണം’
ഓൺലൈൻ ഡെസ്ക്
Published: February 27 , 2025 04:35 PM IST
Updated: February 27, 2025 05:20 PM IST
1 minute Read
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ന്യൂഡൽഹി∙ മാധ്യമങ്ങളെ ഡിജിറ്റൽവൽകരണത്തിലേക്ക് നയിക്കുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഐടി ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രി അശ്വിനി വൈഷ്ണവ്. ന്യൂഡൽഹിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേസ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവ് ആൻഡ് അവാർഡ്സ് 2025ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ, പകർപ്പവകാശ സംരക്ഷണം, ന്യായമായ നഷ്ടപരിഹാരം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ മാധ്യമ സ്ഥാപനങ്ങളും നയരൂപകർത്താക്കളും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിൽ ഡിഎൻപിഎ അംഗങ്ങൾക്ക് എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് നവമാധ്യമങ്ങളിലേക്കുള്ള മാറ്റത്തെക്കുറിച്ച് ഈ സമ്മേളനത്തിൽ അർഥവത്തായ ചർച്ചകളാണ് നടക്കാനിരിക്കുന്നത്. ഈ ചർച്ചകളിൽ ഉരുത്തിരിയിരുന്ന നിർദേശങ്ങൾ എന്താണെന്നറിയാൻ അതിയായ ആഗ്രഹമുണ്ട്’–മുഖ്യ പ്രഭാഷണത്തിൽ മന്ത്രി പറഞ്ഞു.
ഡൽഹിയിൽ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവിൽ ഡിഎൻപിഎ ചെയർപഴ്സനും മനോരമ ഓൺലൈൻ സിഇഒയുമായ മറിയം മാമ്മൻ മാത്യു ചർച്ച നയിക്കുന്നു. ടൈംസ് ഇന്റർനെറ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പുനീത് ഗുപ്ത, ദൈനിക് ഭാസ്‌കർ ഗ്രൂപ്പ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ പവൻ അഗർവാൾ, ഹിന്ദുസ്ഥാൻ ടൈംസ് ഡിജിറ്റൽ സിഇഒ പുനീത് ജെയിൻ, നെറ്റ്‌വർക്ക് 18 ഡിജിറ്റൽ സിഇഒ പുനീത് സിങ്‌വി, സീ മീഡിയ പബ്ലിക് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് ഹെഡ് അനിൽ മൽഹോത്ര എന്നിവർ സമീപം. ചിത്രം: ജോസ് കുട്ടി പനയ്ക്കൽ/മനോരമ
മാധ്യമരംഗം വലിയ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. പത്രവും ടെലിവിഷനും പോലെയുള്ള പരമ്പരാഗത മാധ്യമങ്ങളെ ഡിജിറ്റൽ മാധ്യമങ്ങൾ മറികടക്കുന്ന കാഴ്ചയാണ് കാണുന്നത്. പലയിടങ്ങളിലും, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പരമ്പരാഗത മാധ്യമങ്ങളിൽനിന്ന് നവമാധ്യമങ്ങളിലേക്കുള്ള സമ്പൂർണ മാറ്റം നടന്നുകഴിഞ്ഞിട്ടുണ്ട്.
‘ ഈ സാഹചര്യത്തിൽ, പരമ്പരാഗത മാധ്യമങ്ങളുടെ പങ്കിനെ നമ്മൾ എങ്ങനെയാണ് കാണുന്നത് ? ഈ മാറ്റത്തെ നമ്മൾ എങ്ങനെ സ്വീകരിക്കും ? മാധ്യമരംഗത്തെ തൊഴിലുകൾ സംരക്ഷിച്ചുകൊണ്ടാണ് ഈ മാറ്റം സാധ്യമാകുന്നതെന്ന് നമ്മൾ എങ്ങനെ ഉറപ്പിക്കും ? പകർപ്പവകാശ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പരമ്പരാഗത മാധ്യമങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കാനുമുള്ള നടപടികളും നമ്മൾ കണ്ടെത്തേണ്ടതുണ്ട്.
നിലവാരമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുന്നതിൽ ഉള്ളടക്കങ്ങളുടെ സ്രഷ്ടാക്കളും എഡിറ്റോറിയൽ മേൽനോട്ടവും വഹിക്കുന്ന പങ്കും മന്ത്രി എടുത്തുപറഞ്ഞു. ‘നിലവാരമുള്ള ഉള്ളടക്കം ഉറപ്പാക്കാൻ എഡിറ്റോറിയൽ പ്രക്രിയ നിർണായക പങ്കു വഹിക്കുന്നു. ഇവയെക്കുറിച്ചെല്ലാം ഈ സമ്മേളനത്തിൽ തുറന്ന ചർച്ചകളുണ്ടാകണം. അതിൽനിന്ന് നയരൂപീകരണത്തിനുവേണ്ട നിർദേശങ്ങളും ശുപാർശകളും ഉയർന്നു വരണം. ഈ മാറ്റത്തിനു വേണ്ട എല്ലാ പിന്തുണയും നൽകാൻ സർക്കാർ തയ്യാറാണ്’–മന്ത്രി പറഞ്ഞു.
ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിപിഎൻഎ) സംഘടിപ്പിച്ച ഡിപിഎൻഎ കോൺക്ലേവ് 2025 ൽ ഇന്ത്യയിലെ 20 ഉന്നത ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സാങ്കേതികവിദ്യ വിദഗ്ധർ, നയ രൂപകർത്താക്കൾ എന്നിവർ പങ്കെടുത്തു. നിർമിത ബുദ്ധി കാലത്ത് മാധ്യമങ്ങളുടെ പരിവർത്തനം എന്ന വിഷയത്തിൽ നടന്ന കോൺക്ലേവിൽ വ്യാജവാർത്തകൾ, ഡീപ്ഫെയ്ക്, ഡേറ്റ സുരക്ഷ, മാധ്യമ ഉത്തരവാദിത്വം തുടങ്ങി മാധ്യമപ്രവർത്തനത്തിൽ എഐയുടെ സ്വാധീനത്തെക്കുറിച്ചുള്ള വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
English Summary:
Government support for media digitalization: The DNPA Conclave 2025 highlighted challenges and opportunities in this transition, focusing on AI’s impact, job security, and copyright protection.
പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….
mo-news-common-latestnews 6eb2b6t8naj2j2de2m6g200sg1 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-ashwinivaishnaw mo-news-world-countries-india-indianews mo-news-common-media
Source link