BUSINESS

മുട്ടയുടെ മഞ്ഞക്കരു കളയേണ്ട; ഇനി പതിവായൊരു ‘ലൂട്ടീൻ’ മുട്ട ദിവസേനയുള്ള ചിട്ട!


കൊച്ചി ∙ ‘പതിവായൊരു മുട്ട ദിവസേനയുള്ള ചിട്ട’ – എന്നത് പഴയൊരു പരസ്യവാചകം. ഇനിയത് ‘ലൂട്ടീനുള്ള മുട്ട സ്ഥിരമായ ചിട്ട’– എന്നു മാറുമോയെന്നാണ് അറിയേണ്ടത്. പൂവുകൾക്ക് മഞ്ഞ നിറം നൽകുന്ന പിഗ്‌മെന്റും മികച്ച ആന്റി ഓക്സിഡന്റുമായ ലൂട്ടീൻ ചേർത്ത കോഴിത്തീറ്റകൾ നൽകി ‘സാന്റോ മുട്ടകൾ ’ എന്ന പോഷകഗുണമുള്ള മുട്ടകൾക്കായുള്ള പരീക്ഷണത്തിന്റെ വിജയഘട്ടത്തിലാണ് കോലഞ്ചേരിയിലെ സിന്തൈറ്റ് കമ്പനി. തമിഴ്നാട്ടിലെ നാമക്കലിലെ പ്രശസ്തമായ പൗൾട്രിഫാമുകളിൽ ലൂട്ടീൻ സപ്ലിമെന്റുകൾ ചേർത്ത കോഴിത്തീറ്റകൾ പരീക്ഷണടിസ്ഥാനത്തിൽ നൽകിയപ്പോൾ ലഭിച്ച മുട്ടകളിൽ 1.74 മില്ലിഗ്രാം വരെ ലൂട്ടീൻ കണ്ടെത്തി. കർഷകർക്കും ‘മൂല്യ വർധിത’ മുട്ടകളുടെ വിപണിയിൽ പുതിയ പ്രതീക്ഷ നൽകുന്നതാണ് ലുട്ടീൻ മുട്ടകൾ. ഒരു കിലോ കോഴിത്തീറ്റയിൽ 25 ഗ്രാം ലുട്ടീൻ പൗഡർ ചേർത്തു നൽകിയ പരീക്ഷണമാണ് വിജയം കണ്ടത്.


Source link

Related Articles

Back to top button