BUSINESS

കുടുംബാംഗങ്ങളെ പരിചരിക്കാൻ സ്ത്രീയും പുരുഷനും ദിവസവും എത്ര മിനിറ്റ് മാറ്റിവയ്ക്കും? കണക്കുമായി കേന്ദ്രം


ന്യൂഡൽഹി∙ 5 വർഷത്തിനിടയിൽ സ്ത്രീകളുടെയും പുരുഷന്മാരുടെ തൊഴിൽപങ്കാളിത്തം വർധിച്ചതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കണക്കുകൾ. 2019ൽ 15–59 വയസ്സുകാരായ പുരുഷന്മാരിൽ 70.9 ശതമാനമാണ് തൊഴിലെടുത്തിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 75 ശതമാനമായി ഉയർന്നു. ഒപ്പം സ്ത്രീകളുടേത് 21.8 ശതമാനമായിരുന്നത് 25 ശതമാനമായും ഉയർന്നു.കേന്ദ്രം പ്രസിദ്ധീകരിച്ച ‘ഓൾ ഇന്ത്യ ടൈം യൂസ് സർവേ’യിലാണ് വിവരങ്ങളുള്ളത്. വേതനമുള്ളതും വേതനമില്ലാത്തതുമായ ജോലികൾക്കായി വ്യക്തികൾ നീക്കിവയ്ക്കുന്ന സമയം കണ്ടെത്തുകയാണ് സർവേയുടെ ലക്ഷ്യം. 1.39 ലക്ഷം കുടുംബങ്ങളെയാണ് രാജ്യത്ത് ഇതിനായി സർവേ ചെയ്തത്.


Source link

Related Articles

Back to top button