INDIALATEST NEWS

റെയിൽവേയുടെ സ്പെഷൽ സമ്മാനം; ഹോളി കളറാക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ


മുംബൈ ∙ ഹോളിയോട് അനുബന്ധിച്ച് മുംബൈയിൽനിന്നു കേരളത്തിലേക്കു മധ്യ റെയിൽവേ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാലു സർവീസുകളാണ് പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ടു വീതം ട്രിപ്പുകൾ. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങിയതാണ് ട്രെയിൻ. പാൻട്രി കാർ ഇല്ല.കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ പതിവില്ലെങ്കിലും യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ അനുവദിച്ചത്. മധ്യവേനൽ അവധി തുടങ്ങാനിരിക്കെ ഇൗ ട്രെയിൻ നീട്ടാൻ മലയാളി സംഘടനകളിൽനിന്നും സമാജങ്ങളിൽനിന്നും എംപിമാരിൽ നിന്നും സമ്മർദം ഉണ്ടായാൽ അനുകൂല നടപടിക്കു സാധ്യതയുണ്ട്. റെയിൽവേ അധികൃതർക്ക് കൂടുതൽ നിവേദനങ്ങൾ നൽകിയാൽ സ്പെഷൽ ട്രെയിനിന്റെ സർവീസ് മൺസൂൺ ടൈംടേബിൾ ആരംഭിക്കുന്ന ജൂൺ പത്തു വരെ നീട്ടിയേക്കാം.അവധി യാത്രയ്ക്ക് മുംബൈ മലയാളികൾക്കും ഗോവയും കേരളവും സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും ഗുണമാകും. റെയിൽവേയ്ക്കു കൂടുതൽ വരുമാനവും നേടാനാകും. പുണെയിൽ നിന്ന് എറണാകുളത്തേക്ക് നേരത്തേ സ്പെഷൽ ട്രെയിൻ അനുവദിച്ചിരുന്നത് കോവിഡിനു ശേഷം നിർത്തി. ഇൗ പാതയിൽ സ്പെഷൽ ട്രെയിനിനു പുണെ മലയാളികൾ സമ്മർദം ശക്തമാക്കിയാൽ നഷ്ടപ്പെട്ട ട്രെയിൻ തിരിച്ചുകൊണ്ടുവന്നേക്കും. പൻവേൽ വഴിയുള്ള ട്രെയിൻ മടങ്ങിവന്നാൽ മലയാളികൾക്കും ഗുണകരമാകും.എൽടിടി–കൊച്ചുവേളി (01063): മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽനിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും.


Source link

Related Articles

Back to top button