നമുക്ക് മികവുള്ളവരെ വേണം, ഇന്ത്യക്കാർക്കുവേണ്ടി US കമ്പനികൾക്ക് ഗോൾഡ് കാർഡുകൾ വാങ്ങാം -ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കഴിവുള്ള ബിരുദധാരികളെ ജോലിക്കെടുക്കാനായി യു.എസ്. കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം ഡോളര്‍ അഥവാ 43.5 കോടി ഇന്ത്യന്‍ രൂപ നല്‍കി യു.എസ്. പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോള്‍ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ വാഗ്ദാനം. ഇന്ത്യയ്ക്ക് പുറമെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരേയും ഗോള്‍ഡ് വിസ വാങ്ങി ജോലിക്കെടുക്കാമെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹാര്‍വാര്‍ഡും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ഫിനാന്‍സും പോലുള്ള ഇടങ്ങളില്‍ പഠിക്കാന്‍ പോയി ഒന്നാമനായി ബിരുദം നേടുന്നു. പിന്നാലെ അവര്‍ക്ക് ജോലി വാഗ്ദാനം ലഭിക്കുന്നു. എന്നാല്‍ അവര്‍ക്ക് യു.എസ്സില്‍ തുടരാന്‍ കഴിയുമോ എന്നറിയാത്തതിനാല്‍ നിങ്ങള്‍ ഉടനടി ആ വാഗ്ദാനം പിന്‍വലിക്കുന്നു.’ -ട്രംപ് ബുധനാഴ്ച പറഞ്ഞു.
Source link