BUSINESS

100 കോടി ഇന്ത്യക്കാരും സാമ്പത്തിക ഞെരുക്കത്തിലെന്ന് റിപ്പോർട്ട്; സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു


ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനസംഖ്യയിൽ 90% പേർക്കും വാങ്ങൽശേഷി (പർച്ചേസിങ് പവർ) ദുർബലമെന്ന് റിപ്പോർട്ട്. 100 കോടി ഇന്ത്യക്കാരും നേരിടുന്നത് കനത്ത സാമ്പത്തികഞെരുക്കമാണെന്നും കുടുംബത്തിന്റെ അനിവാര്യ ചെലവുകൾ നികുതി ഉൾപ്പെടെ ബാധ്യതകൾ എന്നിവ കിഴിച്ചശേഷം ഉൽപന്നങ്ങളോ സേവനങ്ങളോ വാങ്ങാനുള്ള ശേഷി ഇവർക്കില്ലെന്നും വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബ്ലൂം വെഞ്ചേഴ്സ് തയാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കി.ജനസംഖ്യയിൽ സാമ്പത്തികഭദ്രതയുള്ള 10% പേരാണ് ഇന്ത്യയുടെ ഉപഭോക്തൃവിപണിയെ മുന്നോട്ട് നയിക്കുന്നത്. മെക്‌സിക്കോയുടെ ജനസംഖ്യക്ക് തുല്യമാണ് ഇന്ത്യയുടെ ഈ ടോപ് 10%. 13.14 കോടിപ്പേർ വരുമിത്. ഇവരാണ് സമ്പദ്‌വ്യവസ്ഥയെയും വള‌ർച്ചയുടെ ട്രാക്കിൽ പിടിച്ചുനിർത്തുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായ ഇന്ത്യയുടെ വിപണി വളരുന്നില്ല. പകരം, സംഭവിക്കുന്നത് സമ്പന്നർ കൂടുത‌ൽ സമ്പന്നരാവുകയാണെന്നും ഇൻഡസ് വാലി ആന്വൽ റിപ്പോർട്ട്-2025ൽ ബ്ലൂം വെഞ്ച്വഴ്സ് പറയുന്നു.


Source link

Related Articles

Back to top button