BUSINESS
റബർവിലയിൽ വൻ ചാഞ്ചാട്ടം; ഏലത്തിനും കാപ്പിക്കും തകർച്ച, ഇന്നത്തെ അങ്ങാടി വില നോക്കാം

റബർ കർഷകർക്ക് പ്രതീക്ഷ പകർന്ന് ആഭ്യന്തരവില അൽപം ഉയർന്നെങ്കിലും രാജ്യാന്തര വിലയിലെ ചാഞ്ചാട്ടം ആശങ്ക പടർത്തുന്നു. കോട്ടയത്ത് ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ വർധിച്ചു. ബാങ്കോക്ക് വിപണിയിൽ വില 210 രൂപയിൽ നിന്ന് താഴേക്കിറങ്ങി. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് വിലകൾ മാറിയില്ല.രാജ്യാന്തര വിപണിയിൽ വെള്ള കുരുമുളക് (വൈറ്റ് പെപ്പർ) ദൗർലഭ്യം ശക്തമായതിനാൽ കുരുമുളക് വില കൂടാൻ സാധ്യതയുണ്ട്. ഈസ്റ്റർ മുന്നിൽകണ്ടുള്ള ഡിമാൻഡ് ഉണ്ടെന്നതും നേട്ടമാകും. ഏലം വില താഴേക്കിറങ്ങിയത് തിരിച്ചടിയായി. ഏലം ‘മികച്ച ഇനങ്ങൾക്ക്’ 3,000 രൂപയിലും താഴെയായിരുന്നു ലേലം.
Source link