INDIA

എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

എല്ലാ പൗരന്മാർക്കും സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ | മനോരമ ഓൺലൈൻ ന്യൂസ് – Central Government Unveils Plans for Nationwide Pension Scheme | India News Malayalam | Malayala Manorama Online News

എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ഓൺലൈൻ ഡെസ്ക്

Published: February 26 , 2025 06:22 PM IST

1 minute Read

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി ∙ രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് വിവരം. രാജ്യത്തെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാർ നീക്കം. 

കേന്ദ്ര തൊഴിൽ‌ മന്ത്രാലയം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക പെന്‍ഷനായി ലഭിക്കും. 

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി നിലവില്‍ സര്‍ക്കാരിന്റെ നിരവധി പെന്‍ഷന്‍ പദ്ധതികളുണ്ട്. നിക്ഷേപകന് 60 വയസ് കഴിഞ്ഞാല്‍ മാസം 3000 രൂപ ലഭിക്കുന്ന, കര്‍ഷകര്‍ക്കുള്ള പ്രധാന്‍മന്ത്രി കിസാന്‍ മന്ദന്‍ യോജന പദ്ധതിയുമുണ്ട്.

English Summary:
Universal Pension Scheme in India: The proposed plan will include both self-employed and salaried workers, offering a fixed pension at age 60.

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-pension mo-news-world-countries-india-indianews 29m6no92co937rtkdg8eppqcmh mo-legislature-centralgovernment mo-legislature-governmentofindia


Source link

Related Articles

Back to top button