സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ പ്രത്യേക സോഫ്റ്റ്‌വെയറുമായി മസ്കും സംഘവും

യുഎസിലെ സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ (ഡോജ്) എഞ്ചിനീയര്‍മാര്‍ പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓട്ടോമേറ്റഡ് റിഡക്ഷന്‍ ഇന്‍ ഫോഴ്‌സ് എന്നതിന്റെ ചുരുക്കപ്പേരായ ‘ഓട്ടോറിഫ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഡോജ് ഇതിനായി ഉപയോഗിക്കുന്നതെന്ന് വയേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യുഎസ് പ്രതിരോധ വകുപ്പാണ് ആദ്യമായി ഓട്ടോറിഫ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. അതിന് ശേഷം നിരവധി തവണ അപ്‌ഡേറ്റ് ചെയ്യപ്പെട്ട ഈ ആപ്പ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിനായി ഉപയോഗിക്കുകയും ചെയ്തു. ഈ ആപ്പ് ഇപ്പോള്‍ ഡോജ് ഉപയോഗിക്കുന്നുണ്ടെന്നാണ് വയേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Source link