BUSINESS

കേരളത്തിൽ സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാൻ ഖത്തർ മലയാളി സംരംഭകരുടെ കമ്പനി; സ്ഥലം കണ്ടെത്തി


കൊച്ചി ∙ ഖത്തർ ആസ്ഥാനമായുള്ള മലയാളി സംരംഭകരുടെ രാജ്യാന്തര കമ്പനിയായ ബിഐഇഡബ്ല്യുയു ഇന്റർനാഷനൽ കേരളത്തിൽ 800 കോടി രൂപയുടെ നിക്ഷേപം നടത്തി സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കും. അമ്പലമേടിൽ 1,200 ടൺ പ്രതിദിനം (ടിപിഡി) ശേഷിയുള്ള സൾഫ്യൂറിക് ആസിഡ് പ്ലാന്റ് സ്ഥാപിക്കാനാണു പദ്ധതിയിടുന്നത്. ഇതിനുള്ള ധാരണാ പത്രം ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ വ്യവസായ മന്ത്രി പി.രാജീവിന് കൈമാറി.രാസവസ്തുക്കളും എണ്ണ-വാതക മേഖലയിലും പ്രവർത്തിക്കുന്ന ബിഐഇഡബ്ല്യുയു ഒട്ടേറെ രാജ്യങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിഇഒ റിയാസ് ആദവും ടെക്നിക്കൽ ഡയറക്ടർ സലിം മുല്ലപ്പിള്ളിയും അറിയിച്ചു. പദ്ധതിയിലൂടെ 600 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.പരിസ്ഥിതിക്ക് അനുകൂലമായ, സുരക്ഷിതവും കാര്യക്ഷമവുമായ അത്യാധുനിക സാങ്കേതികവിദ്യകളാകും ഉപയോഗിക്കുന്നതെന്നും കമ്പനി അറിയിച്ചു.ഇന്ത്യയിൽ ഇപ്പോൾ സൾഫ്യൂറിക് ആസിഡ് ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണുള്ളത്.


Source link

Related Articles

Back to top button