BUSINESS

ആപ്പിളിന്റെ സ്വന്തം എഐ ഇന്ത്യയിലേക്ക്; ഐഫോൺ 16ഇയിലും ലഭിക്കും


ന്യൂഡൽഹി ∙ ആപ്പിളിന്റെ സ്വന്തം എഐയായ ‘ആപ്പിൾ ഇന്റലിജൻസ്’ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഏപ്രിൽ ആദ്യവാരം മുതൽ ലഭ്യമാകും. ഐഒഎസ് 18.4 അപ്‌ഡേറ്റിന്റെ ഭാഗമായിട്ടാണ് ആപ്പിൾ ഇന്റലിജൻസ് ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാകുന്നത്. തിരഞ്ഞെടുത്ത ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയ്ക്കായി വിപുലമായ എഐ സവിശേഷതകളാണ് കമ്പനി കൊണ്ടുവരുന്നത്. വ്യക്തിഗത ഇന്റലിജൻസ് സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഉൾപ്പെടെ കൂടുതൽ ഭാഷകളിൽ ഉടൻ ലഭ്യമാകുമെന്നും സിംഗപ്പൂരിനും ഇന്ത്യയ്ക്കുമായി പ്രാദേശികവൽകരിച്ച ഇംഗ്ലിഷ് ലഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. ഡവലപ്പർമാർക്ക് പുതിയ പതിപ്പ് പരീക്ഷിക്കാൻ ബീറ്റാ വേർഷൻ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.


Source link

Related Articles

Back to top button