രാജ്യത്ത് പൊണ്ണത്തടി വർധിക്കുന്നു; അറിയാം കാരണങ്ങളും, പ്രതിരോധവും

‘കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊണ്ണത്തടി കേസുകൾ ഇന്ത്യയിൽ ഇരട്ടിയായിട്ടുണ്ടെന്നും പൊണ്ണത്തടിയുടെ വ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും’ മൻ കി ബാത്തി’ന്റെ 119-ാമത് എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എടുത്തു പറഞ്ഞത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് മോദി രാജ്യത്തിന്റെ വിവിധ മേഖലയിൽ നിന്നുളള 10 പേരെ നാമനിർദേശം ചെയ്യുകയും ചെയ്തു. കേരളത്തിൽ നിന്നു നടൻ മോഹൻലാൽ ഉൾപ്പടെ, ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുളള, വ്യവസായി ആനന്ദ് മഹേന്ദ്ര, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിങ് ചാമ്പ്യൻ മനു ഭാക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, രാജ്യസഭാംഗം സുധാ മൂർത്തി, എന്നിവരെയാണ് പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിനാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്. ഇന്ത്യയിൽ വളർന്നുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ഇന്നു പൊണ്ണത്തടി. അതിനാൽ പൊണ്ണത്തടിക്ക് കാരണമാകുന്ന ഘടകങ്ങളും അത് തടയാനുള്ള വഴികളും മനസ്സിലാക്കേണ്ടത് നിർണായകമാണ്. ഇവ മനസ്സിലാക്കാൻ, മാക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാപ്രോസ്കോപ്പിക്, എൻഡോസ്കോപ്പിക്, ബാരിയാട്രിക് സർജറി & അലൈഡ് സർജിക്കൽ സ്പെഷ്യാലിറ്റീസ് ചെയർമാൻ ഡോ. പ്രദീപ് ചൗബെ എൻ.ഡി.ടി.വി ക്കു നൽകിയ അഭിമുഖത്തിൽ വെളുപ്പെടുത്തിയത് ഇക്കാര്യങ്ങളാണ്.ഇന്ത്യയിൽ പൊണ്ണത്തടിക്കുള്ള അപകടരമായ ഘടകങ്ങൾ “ഏഷ്യക്കാർ, പ്രത്യേകിച്ച് ഇന്ത്യക്കാർ അവരുടെ മിതവ്യയ ജീനുകൾ കാരണം പൊണ്ണത്തടിക്ക് ഇരയാകുന്നു. ഈ മിതവ്യയ ജീനുകൾ ഭക്ഷണത്തെ കൊഴുപ്പായി സംഭരിക്കുന്നതിൽ ശരീരത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കാൻ എളുപ്പമാക്കുകയും ചെയ്യുന്നു. മിതവ്യയ ജീനുകൾ പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങളുടെ സാധ്യതയും വർധിപ്പിക്കുന്നു. ജീനുകൾക്ക് പുറമേ, ഇന്ത്യക്കാരിൽ അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന മറ്റ് നിരവധി ഘടകങ്ങളും ഉണ്ട്. അതിൽ കുറഞ്ഞ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ കുറവ്, ഫാസ്റ്റ് ഫുഡുകളെ കൂടുതൽ ആശ്രയിക്കൽ എന്നിവ ഉൾപ്പെടുന്നു” അദ്ദേഹം പറഞ്ഞു. നഗരവൽക്കരണം, ഉയർന്ന കാലറി ഭക്ഷണങ്ങളുടെ വർധിച്ച ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങളിലെ കുറവ് എന്നിവയാണ് പെണ്ണത്തടിയിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ ഘടകങ്ങൾ. ഇന്ത്യക്കാരിൽ, വയറിനു ചുറ്റും കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധി വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
Source link