BUSINESS
റിസർവ് ബാങ്ക് ‘റിസ്ക് ഭാരം’ കുറച്ചു; ഇനിയൊഴുകും എൻബിഎഫ്സികളിലൂടെ കൂടുതൽ വായ്പകൾ

ന്യൂഡൽഹി ∙ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ (എൻബിഎഫ്സി) വായ്പ ലഭ്യത വർധിപ്പിക്കാൻ റിസർവ് ബാങ്ക് നടപടി. ഇതിനായി ഒരു വർഷം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണം ആർബിഐ എടുത്തുകളഞ്ഞു. ബാങ്കുകളുടെ മൈക്രോഫിനാൻസ് വായ്പകൾക്ക് ബാധകമായിരുന്ന നിയന്ത്രണവും നീക്കി. ഓരോ തരം വായ്പയും നൽകുമ്പോൾ ധനകാര്യ സ്ഥാപനങ്ങൾ നിശ്ചിത കരുതൽ ധനം നീക്കിവയ്ക്കണമെന്നാണ് ആർബിഐയുടെ വ്യവസ്ഥ. അപ്രതീക്ഷിതമായ തിരിച്ചടിയുണ്ടായാലും സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകാതിരിക്കാനാണ് ആർബിഐ റിസ്ക് വെയ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. റിസ്ക് വെയ്റ്റ് കൂട്ടിയാൽ വായ്പകൾ നൽകുന്നതിന് ധനകാര്യ സ്ഥാപനങ്ങൾ കൂടുതൽ കരുതൽധനം നീക്കിവയ്ക്കണം.
Source link