BUSINESS

പത്തു മിനിറ്റിൽ നേടാം പേഴ്സണൽ ലോൺ; പുത്തൻ സൗകര്യവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്


കൊച്ചി: പേഴ്‌സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ പ്ലാറ്റ്‌ഫോമായ ‘എസ്‌ഐബി ക്വിക്ക്പിഎല്‍’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്‌സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിംഗ്‌സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുകയും ചെയ്യാനാവും. എസ്‌ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്‌സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ട്. എളുപ്പത്തിലുള്ള വേരിഫിക്കേഷന്‍ നടപടികളിലൂടെ ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന്  എസ്‌ഐബിയുടെ വെബ്സൈറ്റിൽ ഉള്ള https://pl.southindianbank.com/quickpl/login  എന്ന പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. 


Source link

Related Articles

Back to top button