CINEMA

അതൊരു തെറ്റായ അനുമാനമായിരുന്നോ? ഖുറേഷി അബ്രാമിനെതിരെ ആര്? സസ്പെൻസുമായി പൃഥ്വിരാജ്

അതൊരു തെറ്റായ അനുമാനമായിരുന്നോ? ഖുറേഷി അബ്രാമിനെതിരെ ആര്? സസ്പെൻസുമായി പൃഥ്വിരാജ്
“നമസ്കാരം, ഞാൻ പൃഥ്വിരാജ്.  ലൂസിഫർ ഫ്രാഞ്ചൈസിയിലെ സായിദ് മസൂദ്. ഈ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫർ എന്ന സിനിമയിൽ ആഗോള സ്വർണ്ണ, വജ്ര വ്യാപാരത്തെ നിയന്ത്രിക്കുന്ന ഒരു കുപ്രസിദ്ധ കൂട്ടുകെട്ടായ ഖുറേഷി അബ്രാം കൂട്ടുകെട്ടിന്റെ ഹിറ്റ് ഗ്രൂപ്പ്, അല്ലെങ്കിൽ അതിന്റെ ഹിറ്റ് ഫോഴ്‌സ് നയിക്കുന്ന ഒരു കമാൻഡോ ആയിട്ടാണ് നിങ്ങൾ സായിദ് മസൂദിനെ പരിചയപ്പെട്ടത്.  അല്ലെങ്കിൽ അങ്ങനെ മാത്രമേ നിങ്ങൾ സായിദ് മസൂദിനെ ആ സിനിമയിൽ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാൽ ഈ ഫ്രാഞ്ചൈസിയിലെ എല്ലാ കഥാപാത്രങ്ങളെ പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെ പോലെയും സായിദിനുമുണ്ട്. അയാളുടെ ഒരു കഥ, അയാളുടെ ഒരു ഭൂതകാലം, അയാളുടേതായിരുന്ന ഒരു ലോകം. ആ കഥ എന്താണെന്നും ആ ലോകം എന്തായിരുന്നു എന്നും ആ ഭൂതകാലം എന്തായിരുന്നു എന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും നിങ്ങൾ വളരെ ചെറുതായി മനസ്സിലാക്കും. 


Source link

Related Articles

Back to top button