KERALAM
അദ്ധ്യാപകന്റെ കാർ തടഞ്ഞു, മർദിച്ചു; ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കെതിരെ പരാതി

തിരുവന്തപുരം: അദ്ധ്യാപകനെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മർദിച്ചതായി പരാതി. പെരിങ്ങമല ഇഖ്ബാൽ ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപകനായ എ ബൈജുവിനാണ് മർദനമേറ്റത്. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
പാലോട് റേഞ്ച് ഓഫീസർ സുധീഷ് തന്നെ മർദിച്ചെന്ന് കാണിച്ചാണ് ബൈജു പരാതി നൽകിയത്. കാറിൽ കോഴിക്കോട് നിന്ന് വരികയായിരുന്നു ബൈജു. ഇതിനിടയിൽ മൈലങ്ങാട് വനത്തിനടത്തുവച്ച് സുധീഷ് കാറിന് കൈകാണിച്ചു. സുധീഷ് യൂണിഫോമിലല്ലായിരുന്നു. അതിനാൽത്തന്നെ താൻ വണ്ടി നിർത്തിയില്ലെന്ന് ബൈജു പറയുന്നു.
തുടർന്ന് റേഞ്ച് ഓഫീസിന് മുന്നിലെത്തിയപ്പോൾ യൂണിഫോണിലുള്ള ഒരാൾ കാർ തടഞ്ഞു. കുറച്ചുസമയത്തിനകം സുധീഷും അവിടെയെത്തി. വാക്കുതർക്കമുണ്ടാകുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു. സുധീഷ് പല തവണ തന്റെ മുഖത്തടിച്ചെന്നും ബൈജു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
Source link