KERALAM
മയക്കുമരുന്നു വേട്ട: യുവതിയും യുവാവും അറസ്റ്റിൽ

ശാസ്താംകോട്ട : സ്റ്റേഷൻ പരിധിയിൽ വീണ്ടും മയക്കുമരുന്നു വേട്ട.യുവതിയും യുവാവും അറസ്റ്റിൽ. തെക്കൻ മൈനാഗപ്പള്ളി കൈതമൂട്ടിൽ തറയിൽ വീട്ടിൽ അജയ് കൃഷ്ണൻ, തൊടിയൂർ വേങ്ങര കൊറ്റിനാട്ടേത്ത് തെക്കേ തറയിൽ വീട്ടിൽ നീതു കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. മൈനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് 0.94 ഗ്രാം എം.ഡി.എം.എയും 4.97 ഗ്രാം കഞ്ചാവും ശാസ്താംകോട്ട പൊലീസ് പിടികൂടി. കുറെ നാളുകളായി മൈനാഗപ്പള്ളി തൈക്കാവ് മുക്കിന് സമീപം വാടകവീടെടുത്തു താമസിക്കുകയായിരുന്നു നീതു കൃഷ്ണൻ. ഈ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട പൊലീസ് നടത്തിയ മിന്നൽ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.
Source link