INDIA

കുട്ടികളുടെ സാക്ഷിമൊഴിക്ക് സാധുത: സുപ്രീം കോടതി

കുട്ടികളുടെ സാക്ഷിമൊഴിക്ക് സാധുത: സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Supreme Court | child testimony | children’s evidence | Evidence Act – Landmark Ruling: Supreme Court upholds admissibility of child testimony in murder case | India News, Malayalam News | Manorama Online | Manorama News

കുട്ടികളുടെ സാക്ഷിമൊഴിക്ക് സാധുത: സുപ്രീം കോടതി

മനോരമ ലേഖകൻ

Published: February 26 , 2025 02:28 AM IST

1 minute Read

New Delhi: Supreme Court of India, in New Delhi, Monday, July 31, 2023. (PTI Photo) (PTI07_31_2023_000154B)

ന്യൂഡൽഹി ∙ തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഭർത്താവ് ശിക്ഷിക്കപ്പെട്ടത്. പ്രതി നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഏഴു വയസ്സുകാരിയായ മകൾ മാത്രമായിരുന്നു സാക്ഷി. അതുകൊണ്ടുതന്നെ മകളുടെ മൊഴി വിശ്വസനീയമാകുമെന്നും കോടതി വ്യക്തമാക്കി. വിസ്തരിച്ചുള്ളതും സ്ഥിരതയുള്ളതുമാണ് പെൺകുട്ടി നൽകിയ മൊഴിയെന്നു കോടതി ചൂണ്ടിക്കാട്ടി.

English Summary:
Landmark Ruling: Supreme Court upholds admissibility of child testimony in murder case

പ്രീമിയത്തോടൊപ്പം ഇനി മനോരമ മാക്സും ….

mo-children mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list 7qlh1eqhj09qvehj5r0i9dv09l mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder


Source link

Related Articles

Back to top button