CINEMA
‘ഗെറ്റ് സെറ്റ് ബേബി’യുടെ തമിഴ്, തെലുങ്ക് വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്

‘ഗെറ്റ് സെറ്റ് ബേബി’യുടെ തമിഴ്, തെലുങ്ക് വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
ആക്ഷനിൽ എക്കാലത്തും ഞെട്ടിക്കാറുള്ള ഉണ്ണിയുടെ ഏറ്റവും ഒടുവിൽ എത്തിയ ‘മാർക്കോ’ എന്ന സിനിമയിലും ആക്ഷനിൽ അദ്ദേഹം ഗംഭീരമാണെന്ന് തെളിയിച്ചിരുന്നു. എന്നാൽ ആക്ഷനും വയലൻസും ഒന്നും ഇല്ലാതെ തന്നെ പ്രേക്ഷകരുടെ പ്രീതി നേടുന്ന രീതിയിൽ തനിക്ക് എത്താനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ‘ഗെറ്റ് സെറ്റ് ബേബി’യിൽ അദ്ദേഹം. ചാമിങ് ആൻഡ് വൈബ്രന്‍റ് ആണ് ചിത്രത്തിൽ ഉണ്ണിയുടെ ഡോ. അർജുൻ ബാലകൃഷ്ണൻ എന്ന ക്യാരക്ടർ. മലയാള സിനിമയിലെ തന്നെ ശ്രദ്ധേയമായ ഒരുപിടി ഡോക്ടർ കഥാപാത്രങ്ങളുടെ ഗണത്തിലേക്കാണ് ഫാമിലികളുടെ പ്രിയപ്പെട്ട ഡോക്ടറായി ഉണ്ണി മുകുന്ദന്‍റെ ഈ കഥാപാത്രവും എത്തിയിരിക്കുന്നത്.
Source link